പാനൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐയോട് ചോദിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി കെ കെ രാഗേഷ്; പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരു നിലപാടാണുള്ളതെന്നും ജില്ല സെക്രട്ടറി

ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കെ കെ രാഗേഷ്‌

Update: 2025-11-05 14:52 GMT

കണ്ണൂര്‍: പാനൂര്‍ മൂളിയത്തോടില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ ഡിവൈ.എഫ്.ഐ കടവത്തൂര്‍ മേഖലാ സമ്മേളനത്തില്‍ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഴിമതിയുടെ വിശദാംശങ്ങള്‍ പറഞ്ഞു കഴിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയപ്പോഴാണ് ഒഴിഞ്ഞു മാറിയത്.

പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അന്നും ഇന്നും ഒരു നിലപാടാണുള്ളത്. അന്ന് തള്ളി പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് നിലപാട്. അതില്‍ മാറ്റമില്ല. രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ച കാര്യം നിങ്ങള്‍ ഡിവൈ.എഫ്.ഐ യോടാണ് ചോദിക്കേണ്ടത്. ഇക്കാര്യത്തില്‍ അവരാണ് പറയേണ്ടത്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച രണ്ടു പേരെ പാര്‍ട്ടി നേരത്തെ തള്ളി പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത നിലപാടുണ്ട്. അവരെ തള്ളി പറഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും രാഗേഷ് ചോദിച്ചു.

പാര്‍ട്ടിക്കെതിരെ കുറെ കാലമായി കടന്നാക്രമണം നടക്കുന്ന മേഖലയാണിത്. നിരവധി സഖാക്കള്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി അവിടെ ചിലര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാവാമെന്നും കെ.കെ രാഗേഷ് പറഞ്ഞു. ഈ വിഷയത്തില്‍ സി.പി. എമ്മിന് അന്നും ഇന്നും വ്യക്തമായ നിലപാടുണ്ട്. ഇ.പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കാത്തതിനെ കുറിച്ചും കെ.കെ രാഗേഷ് പ്രതികരിച്ചില്ല.

Tags:    

Similar News