ഭാഗ്യത്തിന് മാതാവിന്റെ തിരുസ്വരൂപത്തിന് ഒന്നും പറ്റിയില്ല; രൂപക്കൂടിന്റെ ചില്ല് എറിഞ്ഞുടച്ചു; കളമശ്ശേരിയിലെ പള്ളി ആക്രമണത്തിൽ പോലീസ് അന്വേഷണം തുടങ്ങി

Update: 2026-02-17 06:44 GMT

കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പള്ളിയിൽ കുർബാനക്കെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രൂപക്കൂടിന്റെ ഗ്ലാസ് തകർത്ത നിലയിലായിരുന്നു. അകത്ത് വലിയൊരു കല്ല് കിടക്കുന്നതായും കണ്ടെത്തി. പ്രാഥമികമായി, മദ്യപിച്ച ഏതെങ്കിലും സാമൂഹ്യവിരുദ്ധരാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.

എന്നിരുന്നാലും, ഇതൊരു ദേവാലയമായതിനാൽ മറ്റ് സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News