കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് മിന്നും വിജയം; മൂന്ന് സീറ്റ് എം എസ് എഫിന്; കെ എസ് യുവിന് സീറ്റില്ല

കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ക്ക് ഉജ്ജ്വല വിജയം.

Update: 2025-09-26 18:25 GMT

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന പത്തില്‍ ഏഴ് സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. അതേസമയം ഒരു സീറ്റില്‍ പോലും കെ എസ് യുവിന് വിജയിക്കാനായില്ല.

സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനും, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനും പിന്നാലെ സെനറ്റ് തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയമാണ് എസ്എഫ്‌ഐക്ക് നേടാനായത്. സെനറ്റിലേക്ക് ജനറല്‍ കൗണ്‍സില്‍ ഓഫ് യൂണിവേഴ്സിറ്റി യൂണിയന്‍ മണ്ഡലത്തില്‍ പത്തില്‍ ഏഴിലും എസ്എഫ്‌ഐ വിജയിച്ചു.

മൂന്ന് സീറ്റുകളില്‍ എം എസ് എഫിനാണ് വിജയം. ഒരു സീറ്റില്‍ പോലും വിജയിക്കാതെ കെ എസ് യു തകര്‍ന്നടിഞ്ഞു. കെ എസ് യുവും എം എസ് എഫും നടത്തിയ കള്ളപ്രചാരണങള്‍ക്കുള തിരിച്ചടിയാണ് എസ്എഫ്‌ഐ വിജയമെന്ന് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ബിപിന്‍രാജ് പായം പറഞ്ഞു.

വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ ആനയിച്ച് കണ്ണൂര്‍ നഗരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍, പ്രസിഡണ്ട് ടി പി അഖില, ജോ സെക്രട്ടറിമാരായ ജോയല്‍ തോമസ്, കെ നിവേദ് കാസര്‍കോഡ് ജില്ലാ സെക്രട്ടറി കെ പ്രണവ്, സംസ്ഥാന സമിതിയംഗം സ്വാതി പ്രദീപ് തുടങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News