മൈനാഗപ്പള്ളി കൊലപാതകം: വനിതാ ഡോക്ടറുടെ അംഗീകാരം റദ്ദാക്കണം; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ. ഷഹനാസ്

മൈനാഗപ്പള്ളി കൊലപാതകം: വനിതാ ഡോക്ടറുടെ അംഗീകാരം റദ്ദാക്കണം

Update: 2024-09-17 12:18 GMT

കരുനാഗപ്പള്ളി: മൈനാഗപ്പള്ളി ആനൂര്‍ കാവില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കൊലപാതക തുല്യമായ സംഭവത്തില്‍ വനിതാ ഡോക്ടറുടെ പങ്ക് വ്യക്തമായ സ്ഥിതിക്ക് അവരുടെ ഡോക്ടര്‍ എന്ന നിലയിലുള്ള സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ. ഷഹനാസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കും.

അപകടം സംഭവിച്ചെങ്കിലും രക്ഷിക്കാമായിരുന്ന വീട്ടമ്മയെ കൊലപാതകത്തിന് ഇരയാക്കുവാന്‍ കാരണമായ മദ്യലഹരിയില്‍ ആയിരുന്ന ഡ്രൈവര്‍ അജ്മലിനും, വനിതാ ഡോക്ടര്‍ക്കും പരമാവധി ശിക്ഷ ലഭിക്കുവാന്‍ വേണ്ടുന്ന നിയമ പോരാട്ടത്തിന് യൂത്ത് കോണ്‍ഗ്രസ് തയ്യാറാകും.

മദ്യ ലഹരി മാഫിയയ്‌ക്കെതിരെ പോലീസ് എക്‌സൈസ് വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഗ്രാമാന്തരങ്ങളിലേക്ക് പോലും ലഹരി മാഫിയയുടെ സ്വാധീനം പടര്‍ന്ന് പിടിച്ചതിന്റെ തെളിവാണ് കഴിഞ്ഞദിവസം നിരപരാധിയായ വഴിയാത്രക്കാരിയായ വീട്ടമ്മയെ കൊല ചെയ്യുന്നിടത്തോളം കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിച്ചത്. ലഹരി മാഫിയക്കെതിരെ ഉറക്കം തൂങ്ങുന്ന നടപടിയാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ പരമാവധി ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും പ്രസ്താവനയില്‍ കൂടി അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News