സ്ത്രീകൾ കയറുന്നത് കണ്ടാൽ ചില ബസ് കണ്ടക്ടർമാർ പിന്നെ മാന്യന്മാരാകും; സ്ഥിരം നമ്പറുകൾ കണ്ട് മടുത്ത് യാത്രക്കാരും; ഇനി അത്തരക്കാരെ നല്ല കുട്ടികളാക്കാൻ എംവിഡി

Update: 2026-01-28 14:34 GMT

എറണാകുളം: സ്വകാര്യ ബസുകളിലെ സംവരണ സീറ്റുകൾ അർഹരായവർക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും കർശന പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) രംഗത്ത്. എം.വി.ഡി. ഉദ്യോഗസ്ഥർ 'കണ്ടക്ടർമാരായി' വേഷം മാറി ബസുകളിൽ യാത്ര ചെയ്ത് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുമെന്ന് എറണാകുളം ആർ.ടി.ഒ. കെ.ആർ. സുരേഷ് അറിയിച്ചു. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈയടക്കുന്ന യാത്രക്കാർക്കും, ഇത് ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ മടിക്കുന്ന ബസ് ജീവനക്കാർക്കുമെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും.

മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിൽ ഉറങ്ങുന്നതായി നടിച്ച യുവാവിനെ ഒഴിപ്പിക്കാൻ തയ്യാറാകാതിരുന്ന ബസ് കണ്ടക്ടർക്ക് ആഴ്ചകൾക്ക് മുൻപ് 500 രൂപ പിഴ ചുമത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഷാഡോ പട്രോളിങ് സംഘങ്ങളെ നിയോഗിക്കാൻ തീരുമാനിച്ചതെന്ന് ആർ.ടി.ഒ. സുരേഷ് വിശദീകരിച്ചു. സംവരണ സീറ്റുകൾ ഒഴിഞ്ഞുനൽകാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ, ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുപ്പിക്കുകയും ചെയ്യും.

സംവരണം ചെയ്ത സീറ്റുകൾ മറ്റ് യാത്രക്കാർ പലപ്പോഴും കൈയടക്കുന്നത് സാധാരണമാണ്. അർഹരായവർ പലപ്പോഴും നാണക്കേട് വിചാരിച്ച് ഒന്നും പറയാതെ മാറിനിൽക്കുകയാണ് പതിവ്. ചില ബസ് കണ്ടക്ടർമാർ സീറ്റുകളിലെ അനധികൃത കൈയേറ്റം ശ്രദ്ധയിൽപ്പെട്ടാൽ അർഹരായവർക്ക് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, ഒരു വിഭാഗം ബസ് ജീവനക്കാരും യാത്രക്കാരും ഇത്തരം നിയമങ്ങൾ അവഗണിക്കുകയാണ്. ഇനി സംവരണ സീറ്റുകൾ കൈവശപ്പെടുത്തുന്നവരും, അവരെ ഒഴിപ്പിക്കാൻ നടപടിയെടുക്കാത്ത ബസ് ജീവനക്കാരും മോട്ടോർ വാഹന വകുപ്പിന് മറുപടി പറയേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

ബസ് കണ്ടക്ടർമാർ നെയിംപ്ലേറ്റ് ധരിക്കണമെന്ന നിർദേശവും എം.വി.ഡി. കർശനമാക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ നിർദേശം, അതിക്രമം കാട്ടുന്ന ജീവനക്കാർക്കെതിരെ പരാതി നൽകേണ്ടി വരുമ്പോൾ കണ്ടക്ടറുടെ പേര് തിരിച്ചറിയാൻ സഹായിക്കും. യാത്രയ്ക്കിടെ നേരിടുന്ന അതിക്രമങ്ങൾ പരാതിപ്പെടാൻ ആവശ്യമായ തെളിവുകൾ ഇല്ലാത്ത അവസ്ഥ ഒഴിവാക്കാനും ഇത് ഉപകരിക്കും. സംവരണ സീറ്റുകളിലെ നിയമലംഘനങ്ങൾക്കും യാത്രക്കാരുടെ സുരക്ഷയ്ക്കും എതിരെ എം.വി.ഡി. 

Tags:    

Similar News