വനനിയമ ഭേദഗതിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കില്ല; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എതിര്‍പ്പ് അറിയിക്കും

Update: 2024-12-22 09:07 GMT

കോട്ടയം: വനനിയമ ഭേദഗതിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കില്ല. അടുത്തദിവസം പ്രതിഷേധം നേരിട്ടറിയിക്കാന്‍ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ കാണും. വനനിയമത്തിനെതിരേ കര്‍ഷകസംഘടനകള്‍ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇത്.

തുടര്‍ച്ചയായി വന്യജീവി ആക്രമണവും മരണങ്ങളും മലയോരമേഖലയില്‍ വലിയ രോഷമുണ്ടാക്കിയത് ഭരണത്തിലിരിക്കെ പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍. വനനിയമ ഭേദഗതിക്കെതിരേ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. 430 പഞ്ചായത്തുകളിലെ 1.30 കോടി കൃഷിക്കാരെ കുടിയിറക്കാനുള്ള നീക്കമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഒരുവിഭാഗം ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണ് ഇതിനുപിന്നിലെന്ന ആക്ഷേപമുന്നയിച്ച ജോസ് വനംവകുപ്പിനെതിരേ കടുത്ത ആക്രമണമാണ് നടത്തിയത്.

Tags:    

Similar News