രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തില്‍; ഒരാള്‍ മരിച്ചു; 1400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തില്‍

Update: 2025-06-01 17:21 GMT

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ കേരളത്തിലും ആശങ്ക പെരുകുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലാണ്. 1400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 1400 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളമാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും വര്‍ധനവുണ്ട്. മഹാരാഷ്ട്ര- 485, ഡല്‍ഹി- 436, ?ഗുജറാത്ത്- 320 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളം, കര്‍ണാടക, എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരെല്ലാം പ്രായമായവരും മറ്റു രോഗങ്ങള്‍ ഉള്ളവരും ആണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.

രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News