സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

Update: 2024-10-30 12:23 GMT

തിരുവനന്തപുരം: കേരളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഒക്ടോബർ 31 മുതൽ നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

ഇതോടൊപ്പം തന്നെ തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് പ്രകാരം നവംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും നവംബർ 2 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും നവംബർ 3 ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Similar News