'ഇതിനൊരു അവസാനമില്ലേ..'; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; ശ്രീലങ്ക- തമിഴ്നാട് തീരത്തിന് സമീപം എത്താൻ സാധ്യത; മഴ കനക്കും; കേരളത്തിലും പേമാരി; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

Update: 2024-12-07 09:53 GMT

തിരുവനന്തപുരം: വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകി. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ഇതിനിടെ ശക്തി പ്രാപിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കും. തുടർന്ന് ഡിസംബർ പതിനൊന്നോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം, കേരളത്തിലും അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 11 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഡിസംബർ 11ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

Tags:    

Similar News