ബംഗാൾ ഉൾക്കടലിന് മുകളിലായി വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
By : സ്വന്തം ലേഖകൻ
Update: 2024-12-17 14:12 GMT
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി വീണ്ടും ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഇതനുസരിച്ച് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. പക്ഷെ നിലവിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.