കിളിമാനൂർ ക്ഷേത്രത്തിലെ തീപിടുത്തം; പൊള്ളലേറ്റ് ചികല്സിയിലായിരുന്ന മേൽശാന്തി മരിച്ചു

Update: 2024-10-11 07:19 GMT

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികല്സിയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ വാതകം ചോർന്ന് തീപിടിത്തം ഉണ്ടാവുകയായിരുന്നു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ രണ്ടാഴ്ച മുൻപാണ് അപകടമുണ്ടായത്.

ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ വാതകം ചോർന്നതറിയാതെ കത്തിച്ച വിളക്കുമായി അടഞ്ഞുകിടന്ന മുറി തുറന്നതോടെ തീ ആളിപ്പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാറിനെ ക്ഷേത്രത്തിലുണ്ടായിരുന്നവർ ചേർന്ന് തീ അണച്ചു. ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

Tags:    

Similar News