പന്ത്രണ്ട് കേസുകളിൽ പ്രതി; ഇത് എങ്ങനെ പരോൾ അനുവദിച്ചു; ജയില്‍ വകുപ്പ് മറുപടി പറയണം; നിയമനടപടിയുമായി മുന്നോട്ടുപോകും; കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ തുറന്നടിച്ച് കെകെ രമ എംഎൽഎ

Update: 2024-12-30 13:12 GMT

കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് ഇപ്പോൾ വിവാദം ആയിരിക്കുകയാണ്. പ്രതി തവനൂര്‍ ജയിലില്‍ നിന്നും ഇപ്പോൾ പുറത്തിറങ്ങി. ഇതിനുപിന്നാലെ വിവാദവും മുറുകിയിരിക്കുകയാണ്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ജയില്‍ ഡിജിപി 30 ദിവസത്തേക്ക് ആണ് പരോള്‍ അനുവധിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ ശക്തമായി തുറന്നടിച്ചിരിക്കുകയാണ് കെ കെ രമ എംഎൽഎ. അസാധാരണ നടപടിയെന്ന് അവർ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ വ്യക്തമാക്കി.

അവരുടെ വാക്കുകൾ..

'ഏത് സാഹചര്യത്തിലാണ് പ്രതിക്ക് പരോള്‍ അനുവദിച്ചത് എന്ന് വിശദീകരിക്കേണ്ടത് ജയില്‍ ഡിജിപിയാണ്. ഏകദേശം 12 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അങ്ങനെ ഒരാള്‍ക്ക് പരോള്‍ അനുവദിച്ചത് എങ്ങനെയാണ് എന്നുള്ളതിന് ജയില്‍ വകുപ്പ് മറുപടി പറയണം' കെ.കെ രമ പറഞ്ഞു.

അതേസമയം, 30 ദിവസത്തെ പരോളാണ് കൊടി സുനിക്ക് അനുവദിച്ചിരിക്കുന്നത്. പോലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Tags:    

Similar News