ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ഇറക്കി നാട്ടിലെത്തിച്ച് വില്‍പ്പന; കൊല്ലത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് കുടുങ്ങി; 220 ഗ്രാം വരെ പിടിച്ചെടുത്തു

Update: 2025-07-13 10:42 GMT

കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസ് വലയിൽ കുടുങ്ങി. കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. എക്‌സൈസ് കരുനാഗപ്പള്ളി തൊടിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയുമായി പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (27) ആണ് അറസ്റ്റിലായത്.

എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് വ്യക്തമാക്കി. പ്രതി മുന്‍പും സമാനമായ രീതിയില്‍ എംഡിഎംഎയുമായി പിടിയിലായിട്ടുള്ള ആളാണെന്നും പറയുന്നു.

ബെംഗളൂരുവില്‍നിന്നും വന്‍തോതില്‍ എംഡി എംഎ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് പിടിയിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.

Tags:    

Similar News