നിലത്ത് കിടക്കുന്ന രീതിയിൽ മൃതദേഹം; പാതിയും അഴുകിയ നിലയിൽ; കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി
കോതമംഗലം: കോതമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജ് (54) ആണ് മരിച്ചത്. ഏകദേശം രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മനോജ് കുറച്ചുകാലമായി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് രാവിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് കഴുക്കോലിൽ തൂങ്ങിയ നിലയിൽ തുണി കണ്ടെത്തിയതായും വിവരമുണ്ട്.
സംഭവമറിഞ്ഞെത്തിയ കോതമംഗലം പോലീസ് സ്ഥലത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. പോലീസ് സമീപവാസികളിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്.