കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യയുടെ മൃതദേഹം കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയില്‍
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യയുടെ മൃതദേഹം കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയില്‍
Update: 2026-01-26 10:09 GMT
കോട്ടയം: പാമ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂര്‍ സ്വദേശി ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുധാകരനെ(64) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ നിലയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. കുടുംബപ്രശ്‌നങ്ങള്‍ ആണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.