കോഴിക്കോട് കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ ആളുകൾ തെറിച്ചുപോയി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റെന്ന് വിവരങ്ങൾ. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ ആറ് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.