ഷോക്കേറ്റ് പിടഞ്ഞ് 'പൊന്മാൻ'; സി.പി.ആറും വെള്ളവും നല്‍കി; കുഞ്ഞുജീവൻ തിരിച്ചുപിടിച്ചു; രക്ഷകരായത് കെ.എസ്.ഇ.ബി ജീവനക്കാര്‍; കൈയ്യടിച്ച് നാട്ടുകാർ!
By : സ്വന്തം ലേഖകൻ
Update: 2025-01-02 13:58 GMT
മുതുവറ: ഷോക്കേറ്റ് പിടഞ്ഞ പൊന്മാന് പുതുജീവൻ നൽകി അധികൃതർ. പൊന്മാന് സി.പി.ആര്‍. നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാര്‍ കുഞ്ഞുജീവനെ തിരിച്ചുപിടിച്ചു. അധികൃതരുടെ കൃത്യമായ ഇടപെടലിൽ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.
മുതുവറ ചുള്ളിപ്പാടം ട്രാന്‍സ്‌ഫോര്‍മറിന് താഴെ ഷോക്കേറ്റ് വീണുകിടന്നിരുന്ന പൊന്മാനാണ് ജീവനക്കാര്‍ പുതുജീവൻ നൽകിയത്. സി.പി.ആര്‍ നല്‍കി സമീപത്തെ കനാലില്‍നിന്ന് വെള്ളം നല്‍കിയശേഷം പൊന്മാന്‍ തനിയെ തന്നെ പറന്നുപോവുകയും ചെയ്തു.
വോള്‍ട്ടേജ് കുറഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഷോക്കേറ്റ് കിടന്ന പൊന്‍മാനെ കണ്ടെത്തിയത്.