കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നിന്നും പുക പടർന്നു; എഞ്ചിൻ ഭാഗത്ത് നിന്ന് സ്‌മോക്ക്; യാത്രക്കാർ പരിഭ്രാന്തിയിൽ; പിന്നാലെ ഫയർഫോഴ്സെത്തി പ്രശ്നം പരിഹരിച്ചു; സംഭവം നിലക്കലിൽ സ്റ്റാൻഡിൽ
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിയിലാക്കി. പമ്പയിൽ നിന്നും നിലക്കലിൽ എത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നിന്നാണ് പുക പടർന്നത്. ഫയർഫോഴ്സെത്തി പ്രശ്നം പരിഹരിച്ചു.
പമ്പയിൽ നിന്നും നിലക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് തീർത്ഥാടകരെ ഇറക്കിയ ശേഷം സ്റ്റാന്റിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി പ്രശ്നം പരിഹരിച്ചു. തീർത്ഥാടകർ ആരും തന്നെ ബസിലുണ്ടായിരുന്നില്ല.
ബസുകളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ചു വേണം തീർത്ഥാടകരുമായി ചെയിൻ സർവീസുകൾ നടത്താനെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം ഉണ്ടായിരിന്നു. അതുപോലെ തന്നെ കൃത്യമായ പരിശോധന വേണമെന്ന് മന്ത്രിയും നേരെത്തെ അറിയിച്ചിരുന്നു.