കടുവയെ പിടിക്കാന്‍ കെണിവച്ചു; കരുവാരക്കുണ്ടിലെ കൂട്ടില്‍ കുടുങ്ങിയത് പുലി

കടുവയെ പിടിക്കാന്‍ കെണിവച്ചു; കരുവാരക്കുണ്ടിലെ കൂട്ടില്‍ കുടുങ്ങിയത് പുലി

Update: 2025-05-30 07:21 GMT

മലപ്പുറം: കരുവാരക്കുണ്ടില്‍ നരഭോജി കടുവയെ പിടിക്കാന്‍വച്ച കെണിയില്‍ പുലി കുടുങ്ങി. വെള്ളിയാഴ്ച രാവിലെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. കരുവാരക്കുണ്ട് കേരള സ്റ്റേറ്റ് സി വണ്‍ ഡിവിഷനിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്.

ഈ മാസം 15ന് കാളികാവ് അടക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ടാപ്പിങ് ജോലിക്കിടെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ കടുവ കടിച്ച് കൊന്നിരുന്നു. ഇതേ തുടര്‍ന്ന് കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കടുവക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഭാഗത്തുനിന്ന് നായയെ പുലി പിടിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

Tags:    

Similar News