ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വൻ അപകടം; മലപ്പുറത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ; വേദനയോടെ ഉറ്റവർ
By :  സ്വന്തം ലേഖകൻ
Update: 2025-11-04 10:00 GMT
വളാഞ്ചേരി: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മുന്നാക്കൽ സ്വദേശിനിയായ ജംഷീറയാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് സമീപത്താണ് ദാരുണമായ സംഭവം നടന്നത്.
അപകടത്തെക്കുറിച്ച് പൊലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന്, മൃതദേഹം വളാഞ്ചേരി സിഎച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.