ലോസ്റ്റ് ഇൻ സീ..; തിമിംഗലത്തെ കാണാന്‍ കടലില്‍ പോയവർ പെട്ടു ; പിന്നാലെ 67 ദിവസത്തിന് ശേഷം അതിജീവനം; ഒടുവിൽ ബോട്ടിൽ കുടുങ്ങിയാളെ രക്ഷിച്ച് മൽസ്യത്തൊഴിലാളികൾ; സംഭവം റഷ്യയിൽ

Update: 2024-10-16 10:38 GMT

മോസ്‌കോ: തിമിംഗലത്തെ കാണാന്‍ വേണ്ടി കടലിൽ പോയവർക്ക് പണി കിട്ടി. ഒടുവിൽ കടലില്‍ കുടുങ്ങിയാളെ 67 ദിവസത്തിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. ഡിങ്കി ബോട്ടിലാണ് ഇയാള്‍ കടലില്‍ കടലിലേയ്ക്ക് പോയത്. ചെറുബോട്ടാണ് ഡിങ്കി. കൂടെയുണ്ടായ ഇയാളുടെ സഹോദരനും 15-കാരനായ അനന്തിരവനും കടലില്‍വെച്ചു തന്നെ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

കാംചത്ക പെനിന്‍സുലയില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. രക്ഷപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും 46-കാരനായ മിഖായേല്‍ പിച്ചുഗിന്‍ എന്നയാളാണ് രക്ഷപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു.

 സഹോദരനും 15-കാരനായ അനന്തിരവനും ചേര്‍ന്ന് ഒഖോത്സ്‌ക് കടലില്‍ തിമിംഗലങ്ങളെ കാണാന്‍ പുറപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് മറ്റു രണ്ട് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. മിഖായേല്‍ പിച്ചുഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഖോത്സ്‌ക് കടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപുകളിലേക്കാണ് മൂന്നുപേരും യാത്ര ചെയ്തത്. ഓഗസ്റ്റ് ഒന്‍പതിന് സഖാലിന്‍ ദ്വീപിലേക്ക് മടങ്ങവെയാണ് ഇവരെ കാണാതായത്. ഒടുവിൽ മീന്‍പിടിത്ത കപ്പലിലെ ജീവനക്കാര്‍ അവരുടെ റഡാറില്‍ ചെറിയ ബോട്ട് കണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News