ഓപ്പറേഷന്‍ സിന്ദൂര്‍: ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്; ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എം വി ഗോവിന്ദന്‍

ഓപ്പറേഷന്‍ സിന്ദൂര്‍: ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്

Update: 2025-05-07 11:52 GMT
ഓപ്പറേഷന്‍ സിന്ദൂര്‍: ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്; ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എം വി ഗോവിന്ദന്‍
  • whatsapp icon

തിരുവനന്തപുരം: രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹല്‍ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പ്രകോപനത്തിന്റെ ഭാഗമായാണ് ഭീകരവാദികള്‍ ഇന്ത്യയുടെ മണ്ണില്‍ കടന്നാക്രമണം നടത്തിയത്. തീവ്രവാദ പ്രസ്ഥനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനതയും ആഗ്രഹിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

ഭീകരരുടെ താവളങ്ങളിലേക്ക് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരായിട്ടുള്ള ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നത്. ഭീകരവാദത്തിനെതിരായി ഫലപ്രദമായ ചെറുത്തുനില്‍പ്പ് വേണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. സൈന്യം അതിന് ശ്രമിക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News