മലയാളി ഉംറ തീര്‍ഥാടക മടക്കയാത്രയ്ക്കിടെ മദീനയില്‍ മരിച്ചു; മരണം നാട്ടിലേക്ക് പോകുന്നതിനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകവെ
മലയാളി ഉംറ തീര്‍ഥാടക മടക്കയാത്രയ്ക്കിടെ മദീനയില്‍ മരിച്ചു; മരണം നാട്ടിലേക്ക് പോകുന്നതിനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകവെ
റിയാദ്: മലയാളി ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി. മക്ക-മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോകവെ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍മയാണ് (49) മരിച്ചത്. മൂന്നിയൂര്‍ കളിയാട്ടുമുക്കില്‍ മരക്കടവന്‍ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനത്തിനായി പോയി.
അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിര്‍ത്തി പിന്നിട്ട ശേഷമായതിനാല്‍ മദീനയില്‍ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമമെന്ന് ബന്ധു അറിയിച്ചു. കളിയാട്ടുമുക്ക് എം.എച്ച്. നഗര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ് - പാത്തുമ്മു. മക്കള്‍ - മുഹ്സിന, മുഹ്സിന്‍, സഫ്‌ന. മരുമകള്‍ - റൗഫിയ.