ജോലി ചെയ്യുന്ന പച്ചക്കറി കടയില്‍ കയറി ലൈംഗിക ചേഷ്ടകള്‍; കടന്ന് പിടിക്കാന്‍ ശ്രമം; പരാതി നല്‍കി യുവതി; പ്രതിയെ പോലീസ് പിടിയില്‍
Update: 2025-02-10 04:40 GMT
തിരുവനന്തപുരം: പച്ചക്കറി കടയില്‍ കയറി യുവതിയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ പിടിയില്‍. തിരുവനന്തപുരം കല്ലറിയിലാണ് സംഭവം. കല്ലറ ഉണ്ണിമുക്ക് ഭൂതക്കുഴിയില്‍ ബാബു(50)വിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി ജോലി ചെയ്യുന്ന പച്ചക്കറി കടയില്‍ കയറിയാണ് ഇയാള്‍ അതിക്രമം കാണിച്ചത്.
തുടര്‍ന്ന് ഇക്കാര്യം യുവതി പോലീസ് പരാതി പല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാങ്ങോട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മുന്‍പും ഇയാള്‍ക്ക് എതിരെ സമാനമായ കേസുണ്ട്.സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ പൊലീസ് നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.