ഒപ്പം താമസിച്ച സ്ത്രീയുടെ പെണ്‍മക്കളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവ
പോക്‌സോ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവ
ആലപ്പുഴ: പോക്‌സോ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവ്. ഒപ്പം താമസിച്ച സ്ത്രീയുടെ 12 വയസ്സില്‍ താഴെയുള്ള പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച് യുവാവിനെയാണ് കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. വിവരം ഒളിപ്പിച്ചുവെച്ച കുട്ടികളുടെ അമ്മയെ മൂന്നുമാസത്തെ തടവിനും ശിക്ഷിച്ചു. പത്തനംതിട്ട ആനയടി തെങ്ങമംതോട്ടു കോളനി സുകുഭവനം ഉമ്മച്ചനെ(സുമേഷ് -25)യാണ് ആലപ്പുഴ സ്‌പെഷ്യല്‍ ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്.
2022ല്‍ മണ്ണഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് ശിക്ഷ. യുവാവിനെതിരേ മൂന്നു കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസുകളില്‍ ഒപ്പം താമസിച്ചുവന്ന സ്ത്രീ രണ്ടാം പ്രതിയാണ്. രണ്ടു കേസുകളിലാണ് സുമേഷിനെ ശിക്ഷിച്ചത്.
അമ്മയുടെ കൂടെ തിരുവനന്തപുരത്തേക്കു യാത്രചെയ്യവേ ദേഹാസ്വാസ്ഥ്യം ഉണ്ടായി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ അധികൃതരോടു വിവരം വെളിപ്പെടുത്തിയത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി.