രണ്ടര കിലോ കഞ്ചാവ് കടത്തിയതിന് കേസില്‍ ഒളിവില്‍പ്പോയി; അഞ്ചു ഗ്രാം കഞ്ചാവുമായി പോലീസിന്റെ പിടിയിലായി; സ്ഥിരം കഞ്ചാവ് കേസ് പ്രതിയെ കുടുക്കി കൂടല്‍ പോലീസ്
രണ്ടര കിലോ കഞ്ചാവ് കടത്തിയതിന് കേസില്‍ ഒളിവില്‍പ്പോയി
കോന്നി: നേരത്തെ കഞ്ചാവ് വില്പനക്കായി കൈവശം സൂക്ഷിച്ചതിന് കേസുള്ള പ്രതിയെ 5 ഗ്രാം കഞ്ചാവുമായി കൂടല്‍ പോലീസ് പിടികൂടി. കൂടല്‍ കരിങ്കുടുക്ക അരുണ്‍ നിവാസില്‍ അനില്‍കുമാര്‍( 32 )ആണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോള്‍ നിക്കറിന്റെ പോക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് സിപിഓ അജി കര്‍മ്മ, സി പി ഓ മാരായ ഹരിദാസ്, പ്രവീണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പുനലൂര്‍ പോലീസ് രണ്ടര കിലോ കഞ്ചാവു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയാണ് ഇയാള്‍.കഴിഞ്ഞയിടെ ഇയാളുടെ വീട്ടില്‍ നിന്നും കൂടല്‍ പോലീസ് ചെറിയ അളവില്‍ കഞ്ചാവു കണ്ടെത്തിയതിനു കേസ് എടുത്തിരുന്നു.
അന്ന് ഓടിപ്പോയ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നിരന്തരം നടത്തി അന്വേഷണത്തില്‍ ഇന്ന് വീട്ടില്‍ നിന്നും ഇന്ന് ഇയാളെ പിടികൂടി. കൈവശം അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം കൂടല്‍ പോലീസ് പ്രതിയെ പുനലൂര്‍ പോലീസിന് കൈമാറി.