യാത്രക്കിടെ കാർ കേടായത് വിനയായി; ദമ്പതികളും പിഞ്ചുകുഞ്ഞും പുറത്തിറങ്ങിയതും കാട്ടാനക്കൂട്ടം വളഞ്ഞു; അലറിവിളിച്ചതും രക്ഷകനായി ട്രാവലർ; വാഹനം പൂർണമായും തകർന്നു

Update: 2025-10-03 16:41 GMT

തൃശൂർ: മലക്കപ്പാറ റോഡിൽ വാച്ചുമരത്തുവച്ച് കാട്ടാനക്കൂട്ടം തകർത്ത കാറിൽ നിന്ന് ഹെഡ്‌ലൈറ്റുകളും ആൻഡ്രോയ്ഡ് സെറ്റും മോഷണം പോയി. കറുകുറ്റി സ്വദേശി സെബിനും ഭാര്യയും പിഞ്ചുകുഞ്ഞും സഞ്ചരിച്ച കാറിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഈ സംഭവത്തിൽ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ വാച്ചുമരത്തുവച്ച് വാഹനം കേടായതിനെത്തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനക്കൂട്ടം കാറിനടുത്തേക്ക് എത്തിയത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി ഇവർ സമീപത്തുകൂടി വന്ന ട്രാവലറിൽ കയറി രക്ഷപ്പെടുകയായിരുന്നു. വാഴച്ചാൽ വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും രാത്രിയിൽ ബന്ധുക്കളുമായി തിരിച്ചെത്തിയപ്പോൾ കാറിന് ചുറ്റും കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതിനാൽ തിരികെ പോകേണ്ടി വന്നു. പിറ്റേന്ന് പകൽ കാറെടുക്കാൻ എത്തിയപ്പോഴാണ് കാർ പൂർണമായും തകർത്ത നിലയിൽ കണ്ടെത്തിയത്.

ഇതിന് സമാനമായ മറ്റൊരു സംഭവം അടുത്തിടെ തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്തിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ ജിതേന്ദ്രനെ കാട്ടാന ആക്രമിക്കുകയും വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    

Similar News