തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായി; സംഭവം അമ്മയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യവേ; സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പോലീസ്; അന്വേഷണം തുടരുന്നു

Update: 2025-05-19 16:52 GMT

കൊച്ചി: മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി. എറണാകുളം തിരുവാങ്കുളത്താണ് സംഭവം നടന്നത്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യവെയാണ്‌ കുഞ്ഞിനെ കാണാതായത്. മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ കാണാതായത്.

കുട്ടി അങ്കനവാടിയിൽ പോയിരുന്നു. അതിന് ശേഷമാണ് ബസിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട് .ഇപ്പോൾ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News