കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Update: 2025-08-03 11:49 GMT

കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോണ്‍ കണ്ടെത്തിയത്. പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെയും പലതവണ കണ്ണൂര്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags:    

Similar News