കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം; വി സിക്കെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം

Update: 2026-02-17 08:39 GMT

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മാര്‍ച്ച് 13 ന് നേരിട്ട് ഹാജരാകാനാണ് കോടതി നല്‍കിയ നിര്‍ദേശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃ പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വി സി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാണിച്ച് മുന്‍ രജിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News