ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പ്രൊഫസർ ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Update: 2024-10-28 16:57 GMT

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം സഹിക്കാനാവാതെയാണ് ശ്രുതി ആത്മഹത്യ ചെയ്തത്.

ആറ് മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്. സ്വകാര്യ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. സ്ത്രീധനവുമായി ബന്ധപ്പെട്ട് ശ്രുതിയെ ഭർതൃമാതാവ് നിരന്തരം ഉപദ്രവിച്ചിരുന്നു.

ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് ശ്രുതി ജീവനൊടുക്കിയത്. ആത്മഹത്യക്ക് മുൻപായി അമ്മയ്ക്ക് ഫോണിൽ ശ്രുതി ശബ്ദസന്ദേശം അയച്ചിരുന്നു. അതേസമയം, പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നെന്നാണ് ശ്രുതിയുടെ കുടുംബം പറഞ്ഞത്.

Tags:    

Similar News