നടുറോഡിൽ വാഹനങ്ങൾക്ക് മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം; വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്പെൻഡ് ചെയ്യും; വാഹനങ്ങൾക്ക് നോട്ടീസ് നൽകിയതായും അധികാരികൾ

Update: 2024-12-21 07:47 GMT

ആലുവ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾക്ക് മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. ആലുവ മാറമ്പിള്ളിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ വാഹനത്തിനു മുകളിൽ കയറി അഭ്യാസപ്രകടനങ്ങൾ നടത്തിയത്. വാഴക്കുളം മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാർത്ഥിക്കൾക്കെതിരെയാണ് അധികാരികൾ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.

ദൃശ്യങ്ങളിലുള്ള വാഹനങ്ങൾക്ക് നോട്ടീസ് നൽകിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വിദ്യാർത്ഥികൾ തന്നെയാണോ വാഹനം ഓടിച്ചതെന്ന് പരിശോധിച്ച ശേഷം കൂടുതൽ നിയമ നടപടികളിലേക്ക് കടക്കും. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിൾ സ്വീകരിക്കുമെന്നും 40ലധികം വാഹനങ്ങൾ പരിപാടിയിൽ പങ്കെടുത്തതായി വ്യക്തമായെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോളേജിൽ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.  

Tags:    

Similar News