എസ്ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; ഇര്‍ഷാദ് ശ്രമിച്ചത് ടിപ്പര്‍ ലോറിയിടിപ്പിക്കാന്
എസ്ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-02-13 06:43 GMT
കാഞ്ഞങ്ങാട്: മണല്‍ക്കടത്ത് സംഘത്തെ പിടികൂടാന്‍ പോയ പൊലീസ് സംഘത്തെ ആക്രമിച്ച് എസ്ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശി ഇര്‍ഫാദ്(30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 30ന് പുലര്‍ച്ചെ 1.40നായിരുന്നു സംഭവം. എസ്ഐ സഞ്ചരിച്ച കാറിനെ ടിപ്പര്‍ ലോറിയിടിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പൊലീസ് വാഹനത്തിന് മുന്പില് മണല്‍ തട്ടി സംഘം കടന്ന് കളയുകയായിരുന്നു. മണല്‍ കടത്തിയ ടിപ്പര്‍ പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അനന്തം പള്ളിയിലെ ഫാസില്‍ (28)നെ ഈ മാസം 4ന് അറസ്റ്റ് ചെയ്തിരുന്നു.