കൊച്ചി കായലിൽ ചാടിയ ടാൻസാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് പരിശീലനത്തിനിടെ

Update: 2025-06-01 16:51 GMT

കൊച്ചി:   നാവികസേനാ ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ ഒഴുക്കിൽപ്പെട്ട് കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്. സംയുക്ത പരിശീലന പരിപാടിക്കായി കേരളത്തിലെത്തിയതാണ് ഉദ്യോഗസ്ഥൻ.

സുഹൃത്തിനൊപ്പം വൈകീട്ട് അ‍ഞ്ചിന് പുറത്തിറങ്ങിയ അബ്ജുല്‍ ഇബ്രാഹിം സലാഹി വെണ്ടുരുത്തി പാലത്തിന് സമീപം കായലിലേയ്ക്ക് ചാടുകയായിരുന്നു. കായലിലെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് സലാഹിയെ കാണാതായി. നാവികസേനയുടെ സ്കൂബ സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാൻസാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാൾ. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.

Tags:    

Similar News