അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം; മരിച്ചത് ലെ മുള്ളി ഊരില്‍ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞ്
Update: 2024-09-13 07:27 GMT
അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു.