ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ നിര്‍ണ്ണായകമായി; ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Update: 2024-09-20 13:35 GMT

ഇടുക്കി: ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് സ്വദേശി രതീഷിന്റെ മകന്‍ അസ്വരേഷിന്റെ (12) മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്.

അസ്വരേഷിനൊപ്പം ഒഴുക്കില്‍പ്പെട്ട കായംകുളം സ്വദേശി മുതുകുളം നടുവിലേത്ത് പൊന്നപ്പന്റെ മകന്‍ അതുല്‍ ഹരീഷിന്റെ (13) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ടണല്‍ മുഖത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News