പി വി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ മതമാലികവാദ സംഘടനകള്‍; നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുക ലക്ഷ്യമെന്ന് പാലൊളി മുഹമ്മദ് കുട്ടി
അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്
മലപ്പുറം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും പരസ്യമായി വെല്ലുവിളിച്ച് എല്‍ഡിഎഫ് വിട്ട പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ആരോപണവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം. പിവി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് ആരോപിച്ചു.
അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും പങ്കെടുത്തു.