കൊല്ലം കടയ്ക്കലില്‍ എസ് എഫ് ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍; മരിച്ചത് ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്
By : സ്വന്തം ലേഖകൻ
Update: 2026-02-18 12:37 GMT
കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. കോട്ടുക്കല്‍ സ്വദേശിയാണ് അഭിനന്ദ്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.