പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ്; സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

Update: 2024-09-30 14:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തകയെന്നാണ് അറിയിപ്പ്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.

Tags:    

Similar News