എല്ലാ മാധ്യമ സ്ഥാപനങ്ങളക്കും അക്രഡിറ്റഡ് ലേഖകരെ നിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട്; ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേവസ്വം ബോര്‍ഡ് അക്രഡിറ്റേഷന്‍ നല്‍കണം: കെ യു ഡബ്ല്യു ജെ
എല്ലാ മാധ്യമ സ്ഥാപനങ്ങളും അക്രഡിറ്റഡ് ലേഖകരെ നിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്
പത്തനംതിട്ട: ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് പത്രപ്രവര്‍ത്തകര്‍ക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ശബരിമലയിലെത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് താല്‍ക്കാലിക അക്രഡിറ്റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
എല്ലാ മാധ്യമ സ്ഥാപനങ്ങളും അക്രഡിറ്റഡ് ലേഖകരെ നിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിങിന് എത്തുന്ന ലേഖകര്‍ക്ക് ദേവസ്വം ബോര്‍ഡ് അക്രഡിറ്റേഷന്‍ നല്‍കുന്നതാണ് ഉചിതം. ഈ വിഷയത്തില്‍ കോടതിയില്‍ നടക്കുന്ന കേസില്‍ മാധ്യമ മാനേജ്മെന്റുകള്‍ കക്ഷി ചേരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖന്‍, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു, ട്രഷറര്‍ എസ്. ഷാജഹാന്‍, കമ്മറ്റി അംഗങ്ങളായ എസ്. പ്രദീപ്, ഐസണ്‍ തോമസ്, അലീന മരിയ അഗസ്റ്റിന്‍, ആര്‍. സുമേഷ് കുമാര്‍, സജിത്ത് പരമേശ്വരന്‍, എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.