പയ്യന്നൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; ഒരാള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു; അന്വേഷണം തുടരുന്നു

പയ്യന്നൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി

Update: 2024-10-09 14:15 GMT

കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കരയില്‍ നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നാണ് പരാതി. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4ന് കുട്ടി ഒരു സ്‌കൂട്ടറിന് പിന്നില്‍ നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടി നടന്നു പോകുന്നതിന് തൊട്ടുമുന്‍പ് സ്‌കൂട്ടര്‍ തള്ളി മുന്നോട്ട് പോയത് കര്‍ണാടക സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ യുവാവാണെന്നാണ് പൊലീസിന്റെ സംശയം. വര്‍ഷങ്ങളായി പുതിയ പുഴയിലും സമീപ പുഴകളിലും വട്ടത്തോണിയില്‍ മീന്‍ പിടിച്ച് ജീവിക്കുന്ന നാടോടി സംഘമാണ് ഇത്. ഇന്നു പുലര്‍ച്ചെ മുതല്‍ വട്ടത്തോണിയില്‍ മീന്‍ പിടിക്കുന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോണ്‍ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News