പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും

കെ ബിനുമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന

Update: 2024-10-09 16:21 GMT

പാലക്കാട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ ബിനുമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ തീരുമാനമായി. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോള്‍. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടിവംഗവുമാണ്.

Tags:    

Similar News