പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമെന്ന് കെഎ സുരേഷ്; ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച് പുറത്തു പോകല്‍
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് പാര്‍ട്ടി വിട്ടു. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടി.
ഷാഫിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. താന്‍ സിപിഎമ്മില്‍ ചേര്‍ന്നെന്നും ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു. അതേസമയം പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര. ഷാഫി പറമ്പില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.