കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി; നടപടിയുമായി ജില്ലാ ഭരണകൂടം; മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും
കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി
By : സ്വന്തം ലേഖകൻ
Update: 2024-11-30 17:43 GMT
തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധിയില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും. വില്ലേജ് ഓഫീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേരും. കളക്ടറേറ്റിലാണ് യോഗം ചേരുക. ഡെപ്യൂട്ടി കളക്ടര്‍, വില്ലേജ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. നാട്ടുകാര്‍ ഉള്‍പ്പെടെ ഓഫീസിനെ കുറിച്ച് നല്കിയ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം.
വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ഭരണകക്ഷിയിലെ ചിലര്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് മുഴുവന്‍ ജീവനക്കാരും അവധിയെടുത്ത് പ്രതിഷേധിച്ചത്.വിവിധ ആവശ്യങ്ങള്‍ക്കായി ജനം ഓഫീസിലെത്തിയപ്പോഴാണ് ജീവനക്കാര്‍ കൂട്ട അവധിയിലാണെന്ന് അറിഞ്ഞത്. മണിക്കൂറുകളോളം ഇവിടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.