സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ തുടരും; ചില പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2024-12-04 00:45 GMT

തിരുവനന്തപുരം: വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളില്‍ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. കേരള തീരത്ത് ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.

Tags:    

Similar News