സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം; ഗുരുതര പരിക്ക്

സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

Update: 2024-12-11 18:14 GMT

ചാരുംമൂട്: സ്‌കൂളില്‍ വെച്ച് തെരുവനായ ആക്രമിച്ച വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തില്‍ കുഞ്ഞുമോന്‍ - മിനി ദമ്പതികളുടെ മകന്‍ ശ്രീഹരി(17)ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

താമരക്കുളം ചത്തിയറ വൊക്കേഷണല്‍ സ്‌കൂളില്‍ പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരീക്ഷ കഴിഞ്ഞ് ക്ലാസ് റൂമില്‍ നിന്നും പുറത്തേയ്ക്ക് വരുന്ന സമയം സ്‌കൂള്‍ വരാന്തയില്‍ വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ താമരക്കുളം എഫ് എച്ച് സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.

Tags:    

Similar News