മുല്ലപ്പൂവിന് തീ വില; മുഴത്തിന് 130 രൂപ

മുല്ലപ്പൂവിന് തീ വില; മുഴത്തിന് 130 രൂപ

Update: 2024-12-17 04:07 GMT

തിരുവല്ല: മുല്ലപ്പൂവിന് തീ വില. പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച കിലോയ്ക്ക് ആറായിരം രൂപയായിരുന്നു മൊത്തവില. ചില്ലറവില ഇതിലും കൂടുതലായിരുന്നു. ഞായറാഴ്ച കൂടുതല്‍ വിവാഹങ്ങള്‍ ഉണ്ടായിരുന്നതാണ് വില ഉയരാന്‍ കാരണം.

തിങ്കളാഴ്ച 3500 രൂപയായിരുന്നു കിലോവില. മുഴത്തിന് 130 രൂപയ്ക്കാണ് ഇപ്പോള്‍ കച്ചവടം. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റും കനത്തമഴയും തമിഴിനാട്ടിലെ പൂക്കൃഷിക്ക് തിരിച്ചടിയായതാണ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വില ഉയരാന്‍ ഇടയാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍നിന്നാണ് ഇവിടങ്ങളിലേക്ക് മുല്ലപ്പൂ അധികവും വരുന്നത്.

Tags:    

Similar News