കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2024-12-18 00:39 GMT
കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമല്‍ കെടവൂര്‍ സ്വദേശി ജിബിന്‍ ജോസ് (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.15-ഓടെ കുന്ദമംഗലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. എരുമേലിയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി. സൂപ്പര്‍ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗവുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.