കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസ്; പ്രതിക്ക് ആറു വര്‍ഷം കഠിന തടവും പിഴയും
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസ്; പ്രതിക്ക് ആറു വര്‍ഷം കഠിന തടവും പിഴയും
By : സ്വന്തം ലേഖകൻ
Update: 2024-12-20 01:47 GMT
തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്നെന്ന കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. തേനി ജില്ലയില്‍ ഉതുമപാളയം ഗുഡലൂര്‍ പുതുക്കോളനി നവീന്‍കുമാറി (41)നെയാണ് തൊടുപുഴ എന്‍.ഡി.പി.എസ്. കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്.
2018 ഓഗസ്റ്റ് 12-നായിരുന്നു േകസിനാസ്പദമായ സംഭവം. മുണ്ടക്കയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വെയ്റ്റിങ് ഷെഡ് ഭാഗത്ത്, വില്ക്കാന് കൊണ്ടുവന്ന 9.075 കി.ഗ്രാം കഞ്ചാവ് അന്നത്തെ മുണ്ടക്കയം സ്റ്റേഷന് സബ്ഇന്‍സ്പെക്ടര്‍ കെ.ഒ. സന്തോഷ് കുമാറും സംഘവും പിടികൂടുകയായിരുന്നു. സ്റ്റേഷന് എസ്.എച്ച്.ഒ. വി. ഷിബുകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി. രാജേഷ് ഹാജരായി.