കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല; ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രം; മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം; രമേശ് ചെന്നിത്തല പ്രതികരിക്കുമ്പോള്‍

Update: 2024-12-22 06:51 GMT

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല, ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തത്. ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ സാമുദായിക സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. മന്നംജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം ഉണ്ട്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ട്ടമാണ്.

കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. 2026 ല്‍ അധികാരത്തില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തല

Tags:    

Similar News